12 സെപ്റ്റംബർ 2021

സംസ്ഥാനത്ത് മഴ ശക്തമാകും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
(VISION NEWS 12 സെപ്റ്റംബർ 2021)
വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലെ ന്യൂനമർദ്ദത്തിന്‍റെ ഫലമായി സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകും. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടുണ്ടെന്നാണ് മുന്നറിയിപ്പ്.

തിങ്കളാഴ്ച്ച (13-09-2021) കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച (14-09-2021) ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിളും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

അതേസമയം, ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. കേരളത്തിൽ ബുധനാഴ്ച വരെ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only