👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 സെപ്റ്റംബർ 2021

ഇന്ത്യൻ നിരത്തുകൾ കൈയടക്കാൻ ടി.വി.എസ് റൈഡർ 125 വിപണിയിലെത്തി.
(VISION NEWS 16 സെപ്റ്റംബർ 2021)
ഇന്ത്യയിലെ 125 സി.സി. കമ്മ്യൂട്ടർ ബൈക്ക് ശ്രേണിയിൽ പുത്തൻ വണ്ടിയുമായി ടി.വി.എസ് എത്തി. ടി.വി.എസ്. റൈഡർ 125 എന്ന മോഡലാണ് കമ്പനി ഇപ്പൊൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 77,500 രൂപയാണ് ഈ ബൈക്കിന്റെ എക്സ്ഷോറൂം വില. കമ്മ്യൂട്ടർ ബൈക്ക് ശ്രേണിയിലെ കരുത്തരായ ഹീറോ ഗ്ലാമർ, ബജാജ് പൾസർ 125, ഹോണ്ട സി.ബി. ഷൈൻ എസ്.പി. എന്നീ ബൈക്കുകളുമായാണ് റൈഡർ 125 മത്സരിക്കേണ്ടത്.

നേക്കഡ് ബൈക്കുകൾക്ക് സമാനമായ ഡിസൈൻ ശൈലിയിലാണ് റൈഡർ 125 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽ.ഇ.ഡി. ലൈൻ ഡി.ആർ.എൽ. നൽകിയിട്ടുള്ള ഹെഡ്ലാമ്പ് ക്ലസ്റ്റർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലീറ്റ് സീറ്റ്, ബ്ലാക്ക് അലോയി വീൽ, ഉയർന്ന് നിൽക്കുന്ന എക്സ്ഹോസ്റ്റ്, പ്രൊജക്ട് ചെയ്ത് നിൽക്കുന്ന റൈഡർ ബാഡ്ജിങ്ങ്, ഉയർന്ന ടാങ്ക് തുടങ്ങിയവയാണ് കാഴ്ചയിൽ ഈ ബൈക്കിനെ ആകർഷകമാക്കുന്നത്.

സീറ്റിനടിയിൽ നൽകിയിട്ടുള്ള സ്റ്റോറേജ് സ്പേസ്, ഉയർന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി എക്കോ മോഡും മികച്ച പെർഫോമെൻസ് ഉറപ്പാക്കുന്നതിനായി പവർ മോഡും ഈ ബൈക്കിൽ നൽകിയിട്ടുണ്ട്. ഇന്ത്യൻ നിരത്തുകൾക്ക് പുറമെ, വിദേശ രാജ്യങ്ങളിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് ഈ ബൈക്ക് ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ നിരത്തുകൾക്ക് യോജിച്ച രീതിയിൽ 180 എം.എം. എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസാണ് റൈഡറിൽ നൽകിയിട്ടുള്ളത്. 780 എം.എം. ആണ് സീറ്റ് ഹൈറ്റും 1326 എം.എം. വീൽബേസുമുള്ള ഈ ബൈക്കിന് 123 കിലോഗ്രാം ഭാരവുമുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നിൽ 240 എം.എം. ഡിസ്ക് ബ്രേക്കും പിന്നിൽ 130 എം.എം. ഡ്രം ബ്രേക്കും നൽകിയിട്ടുണ്ട്. മുന്നിൽ ടെലിസ്കോപിക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ ഒരുക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only