12 സെപ്റ്റംബർ 2021

നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 പരീക്ഷ കേന്ദ്രങ്ങള്‍
(VISION NEWS 12 സെപ്റ്റംബർ 2021)
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്തെ പന്ത്രണ്ട് നഗരപ്രദേശങ്ങളിലായാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍ ഇന്നലെ തന്നെ ലഭ്യമാക്കിയിരുന്നു. അഡ്മിറ്റ് കാര്‍ഡ് നേരത്തെ എടുത്തവര്‍ പുതിയത് ഡൗണ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശനമായ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങളുള്ളവര്‍ക്ക് പ്രത്യേക ക്ലാസ് മുറികള്‍ തയ്യാറാക്കിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍ ബിന്ദു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സ് ഡയറക്ടര്‍ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only