👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

ഫീസ് അടച്ചില്ല, 12 വയസ്സുകാരനെ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു
(VISION NEWS 05 സെപ്റ്റംബർ 2021)
ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. 12 വയസ്സുള്ള ശിവം എന്ന വിദ്യാര്‍ഥിയെയാണ് അധ്യാപകൻ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അധ്യാപകനായ ഗൗത(26)മിനെ അറസ്റ്റ് ചെയ്തതായും കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട വിദ്യാര്‍ഥി കഴിഞ്ഞ നാല് മാസമായി ഗൗതമിന്റെ അടുത്ത് ട്യൂഷന് പോയിരുന്നു. ഒരുമാസം 250 രൂപയായിരുന്നു ട്യൂഷന്‍ ഫീസ്. എല്ലാമാസവും 25-ാം തീയതിയാണ് വിദ്യാര്‍ഥി ഫീസ് അടച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞമാസം അസുഖമായതിനാല്‍ ക്ലാസില്‍ പോകാനും കൃത്യസമയത്ത് ഫീസ് അടയ്ക്കാനും കഴിഞ്ഞില്ല. ഓഗസ്റ്റ് 29-ാം തീയതി ഇക്കാര്യത്തെച്ചൊല്ലി ഗൗതം വിദ്യാര്‍ഥിയെ വഴക്കുപറഞ്ഞു. തുടര്‍ന്ന് വടി കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only