05 സെപ്റ്റംബർ 2021

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന്‌ സംശയം; 12 വയസുകാരന്‍ ചികിത്സയില്‍
(VISION NEWS 05 സെപ്റ്റംബർ 2021)
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന 12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിക്ക് ഛർദിയും മസ്തിഷ്ക ജ്വരവുമുണ്ട്. 

അതേസമയം നിപ സ്ഥിരീകരണം സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ ഔദ്യോഗിക വിശീദകരണം പുറത്തുവന്നിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് കോഴിക്കോട്ടെത്തുമെന്നാണ് വിവരം. കുട്ടിയുടെ രക്ഷിതാക്കൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തേക്കുള്ള റോഡുകൾ പൊലീസ് അടച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only