08 സെപ്റ്റംബർ 2021

'ലാലേട്ടന്റെ മാസ് പടം വരുന്നു..', 12 വർഷത്തിനു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം
(VISION NEWS 08 സെപ്റ്റംബർ 2021)
മോഹൻലാലിന്റെ മാസ് സിനിമകളുടെ സംവിധായകനാണ് ഷാജി കൈലാസ്. ഇരുവരും ഒന്നിച്ച സിനിമകൾ വമ്പൻ ഹിറ്റുകളുമായിരുന്നു. ഇപ്പോൾ 12 വർഷത്തിന് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുകയാണ്. സൗണ്ട് ഓഫ് ബൂട്ട്, ബാങ്കോക്ക് സമ്മർ, പ്രാണ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിലും തിരക്കഥ എഴുതിയിരിക്കുന്നത്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം സംവിധാനം ചെയ്യും. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാനത്തെ സിനിമ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only