02 സെപ്റ്റംബർ 2021

പോരാട്ടം തുടർന്ന് പഞ്ച്ഷീർ; 13 തീവ്രവാദികളെ കൂടി കൊലപ്പെടുത്തി
(VISION NEWS 02 സെപ്റ്റംബർ 2021)
താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച്ഷീറിൽ ഭീകരരും അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇന്നലെ 13 താലിബാൻ തീവ്രവാദികളെ കൊലപ്പെടുത്തിയതായാണ് പുറത്തു വരുന്ന വിവരം. പഞ്ച്ഷീർ പ്രോവിൻസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ കൂടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ താലിബാനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധസേന പോരാട്ടം തുടരുമെന്ന് നാഷണൽ റെസിറ്റന്റ്സ് ഫ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ച്ഷീർ താഴ്‌വരയിൽ ഒളിച്ചിരുന്ന 13 താലിബാൻ ഭീകരവാദികളെ പ്രതിരോധ സേന വധിച്ചത്. പ്രദേശത്ത് പോരാട്ടം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only