👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

ഇന്നലെ രാജ്യത്ത് വാക്സിൻ നൽകിയത് 1.33 കോടിയിലധികം പേർക്ക്
(VISION NEWS 01 സെപ്റ്റംബർ 2021)




കൊവിഡ് 19 വാക്സിനേഷൻ്റെ ഭാഗമായി രാജ്യത്ത് ഇന്നലെ 1.33 കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്രം. ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകി എന്ന നേട്ടമാണിത്. 'ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകി ഒരു ദിവസം ഏറ്റവും കൂടതൽ പ്രതിരോധ കുത്തിവയ്‌പ്പുകൾ നൽകി എന്ന നേട്ടം രാജ്യം ഇന്നലെ കരസ്ഥമാക്കി. കഴിഞ്ഞ 5 ദിവസങ്ങളിൽ, ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഒരു കോടിയിൽ അധികം വാക്സിൻ ഡോസുകൾ നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 1,33,18,718 ഡോസ് വാക്സിനുകൾ നൽകിയെന്ന്' കേന്ദ്രം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only