14 സെപ്റ്റംബർ 2021

13,534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും
(VISION NEWS 14 സെപ്റ്റംബർ 2021)
കേരളത്തിലെ 13534 കുടുംബങ്ങൾക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സർക്കാരിന്‍റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകൾ പകൽ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.
തൃശ്ശൂർ ജില്ലയിൽ 3575 പട്ടയവും ഇടുക്കി ജില്ലയിൽ 2423 പട്ടയവും, മലപ്പുറം ജില്ലയിൽ 2061 പട്ടയവും കോഴിക്കോട് ജില്ലയിൽ 1739 പട്ടയവും പാലക്കാട് ജില്ലയിൽ 1034 പട്ടയവും കണ്ണൂർ ജില്ലയിൽ 830 പട്ടയവും കാസർഗോഡ് ജില്ലയിൽ 589 പട്ടയവും എറണാകുളം ജില്ലയിൽ 530 പട്ടയവും വയനാട് ജില്ലയിൽ 406 പട്ടയവും ആലപ്പുഴ ജില്ലയിൽ 108 പട്ടയവും കോട്ടയം ജില്ലയിൽ 74 പട്ടയവും കൊല്ലം ജില്ലയിൽ 58 പട്ടയവും പത്തനംതിട്ട ജില്ലയിൽ 55 പട്ടയവും, തിരുവനന്തപുരം ജില്ലയിൽ 52 പട്ടയവും വിതരണം ചെയ്യുന്നതിന് തയ്യാറായിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only