29/09/2021

മഹാരാഷ്ട്രയിൽ കനത്തമഴയും ഇടിമിന്നലും; മരിച്ചവരുടെ എണ്ണം 13 ആയി
(VISION NEWS 29/09/2021)
മഹാരാഷ്ട്രയിൽ കനത്തമഴയിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 13 ആയി. 136 പേർക്ക് പരിക്കേറ്റു. വെള്ളപൊക്കത്തിൽ ബസ് ഒഴുകിപോയ സംഭവത്തിൽ 4 പേരെ കാണാതായിട്ടുണ്ട്. ഔറംഗാബാദ്, ലത്തൂർ, പർബാനി, പൂനെ, പാൽഗട്ട്, ബീഡ്, ജൽന , ഹിം ഗോളി, ഒസ്മാനാബാദ് ജില്ലകളിൽ മഴ കനത്തരീതിയിലാണ് ചെയ്യുന്നത്. മറാത്ത്വാഡ മേഖലയിൽ നിന്നും 560 ഓളം പേരെ മാറ്റിപാർപ്പിച്ചു.

മഹാരാജ, മജൽഗാവ് അണക്കെട്ടുകളുടെ മുഴുവൻ ഷട്ടറുകളും തുറന്നു. മുംബെയിലും കൊങ്കൺതീരത്തും മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. ഗജറാത്ത്, ആന്ധ്രപ്രദേശ്, ഒഡീഷ, തെലുങ്കാന സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only