👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 സെപ്റ്റംബർ 2021

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14 കാരി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് വീടിന് പുറകില്‍ നിന്ന്
(VISION NEWS 29 സെപ്റ്റംബർ 2021)


 

ഇടുക്കി: ഇതരസംസ്ഥാനക്കാരിയായ 14 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കട്ടപ്പനയിൽ തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only