👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


24 സെപ്റ്റംബർ 2021

15കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; രണ്ടുപേര്‍ കൂടി പിടിയില്‍
(VISION NEWS 24 സെപ്റ്റംബർ 2021)



മുംബൈ താനെ കൂട്ടബലാത്സംഗ കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ഇതോടെ 15കാരിയെ ക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ആകെ പിടിയിലായവരുടെ എണ്ണം 28 ആയി.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. താനെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് നടത്തിയത്. 

33 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ജനുവരി 29 നും സെപ്റ്റംബർ 22 നും ഇടയിൽ മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ചാണ് പെൺകുട്ടിയെ ക്രൂര കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

"സംഭവത്തിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നവി മുംബൈയിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്, ഒരാളെ റബാലയിൽ നിന്ന് പിടികൂടി. ഇതുവരെ 26 പേരെ അറസ്റ്റ് ചെയ്യ്തു. ഇതിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്"- അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only