29/09/2021

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്
(VISION NEWS 29/09/2021)പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ​ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്. തിരുവനന്തപുരം അതിവേ​ഗ കോടതിയാണ് പോക്സോ വകുപ്പുകൾ പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശിയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിത അവസാനം വരെ ശിക്ഷിച്ചത്. ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only