01 സെപ്റ്റംബർ 2021

സൗദിയില്‍ ഇന്ന് 185 പേര്‍ക്ക് കൊവിഡ്; 7 മരണം
(VISION NEWS 01 സെപ്റ്റംബർ 2021)
സൗദിയില്‍ ഇന്ന് 185 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. 301 പേര്‍ രോഗമുക്തിയും നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5,44,634 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,33,151 ഉം ആയി. ഏഴ് പേര്‍ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,552 ആയി.

ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2,931 ആയി കുറഞ്ഞു. ഇവരില്‍ 867 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതുവരെ രാജ്യത്തെ രോഗ മുക്തിനിരക്ക് 97.89 ശതമാനവും മരണനിരക്ക് 1.56 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 58, മക്ക 34, കിഴക്കന്‍ പ്രവിശ്യ 15, ജീസാന്‍ 15, മദീന 12, അസീര്‍ 11, അല്‍ ഖസീം 9, നജ്റാന്‍ 9, തബൂക്ക് 6, വടക്കന്‍ അതിര്‍ത്തി മേഖല 5, അല്‍ ജൗഫ് 4, ഹായില്‍ 4, അല്‍ബാഹ 3. ഇതുവരെ രാജ്യത്ത് 3,71,25,849 ഡോസ് കോവിഡ് വാക്സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only