01 സെപ്റ്റംബർ 2021

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ​ പ്രണയം നടിച്ച് പീഡിപ്പിച്ചു; 19 കാരൻ അറസ്റ്റില്‍
(VISION NEWS 01 സെപ്റ്റംബർ 2021)






വര്‍ക്കല: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു. വക്കം ഊപ്പോട് വീട്ടില്‍ ഫെബിന്‍ഷാ (19) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയെ പ്രേമം നടിച്ച്‌ വശീകരിച്ച്‌ പലതവണ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വര്‍ക്കല ഡി.വൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം ഇന്‍സ്പെക്ടര്‍ വി.എസ്. പ്രശാന്ത്, ഗ്രേഡ് എസ്.ഐ. ഷംസുദ്ദീന്‍, ഷാനവാസ് എന്നിവര്‍ ചേര്‍ന്ന് യുവാവിനെ വര്‍ക്കല മൈതാനം ജങ്​ഷനില്‍ ​െവച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only