12 സെപ്റ്റംബർ 2021

മമ്മൂട്ടിയും നദിയ മൊയ്തുവും; വൈറലായി 1985ലെയും 2021ലെയും ചിത്രങ്ങള്‍
(VISION NEWS 12 സെപ്റ്റംബർ 2021)
നടന്‍ മമ്മൂട്ടിയുടെയും നടി നദിയ മൊയ്തുവിന്റെയും ചിത്രങ്ങള്‍ വൈറലാവുന്നു. ഇരുവരും ഒരുമിച്ചുള്ള 1985ലെ ചിത്രവും 2021ലെ ചിത്രവുമാണ് വൈറലാവുന്നത്. ദി പ്രീസ്റ്റ് സിനിമയുടെ റിലീസിനോട് ബന്ധപ്പെട്ട് മമ്മൂട്ടിയെ നോക്കി നില്‍ക്കുന്ന നദിയ മൊയ്തുവിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ തരംഗമായിരുന്നു. ഇപ്പോള്‍ അതേ ചിത്രം വീണ്ടും ചര്‍ച്ചയാവുകയാണ്.

2021ല്‍ മമ്മൂട്ടിയും നദിയ മൊയ്തുവും ഒരുമിച്ച ചിത്രം ആരാധകര്‍ ഏറ്റെടുത്തതിന്റെ ഭാഗമായാണ് 1985ലെ ചിത്രം വീണ്ടും ചര്‍ച്ചയാവുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വത്തിന്റെ സെറ്റില്‍ വെച്ചുള്ള മമ്മൂട്ടിയുടെയും നദിയ മൊയ്തുവിന്റെയും ചിത്രമാണ് വൈറലായിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നദിയ മൊയ്തുവും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിക്കുന്നത്. ഇത് വലിയ വാര്‍ത്തയായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്. 2011ല്‍ പുറത്തിറങ്ങിയ ഡബിള്‍സിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only