24 സെപ്റ്റംബർ 2021

കോടതിയിൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ നടത്തിയത് 19 കൊലപാതകങ്ങൾ
(VISION NEWS 24 സെപ്റ്റംബർ 2021)
ഡല്‍ഹി രോഹിണി ജില്ലാ കോടതിയില്‍ കൊല്ലപ്പെട്ട ജിതേന്ദര്‍ ഗോഗി കുപ്രസിദ്ധ കുറ്റവാളിയും അധോലോക നേതാവും. പണം സമ്പാദിക്കാന്‍ എന്ത് ക്രൂരതയും കാണിക്കാന്‍ മടിക്കാത്ത കുറ്റവാളി എന്നാണ് ഇയാളെ ഡല്‍ഹി പൊലീസ് വിശേഷിപ്പിക്കുന്നത്. പത്തൊമ്പതിലധികം കൊലപാതകം, നിരവധി കൊലപാതകശ്രമങ്ങള്‍, വ്യവസായികളെ തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, വാഹനമോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജിതേന്ദര്‍.

2010ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചാണ് ജിതേന്ദര്‍ കുറ്റകൃത്യങ്ങളിലേക്ക് കടന്നത്. ഏതു വിധത്തിലൂടെയും പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം. 2010 സെപ്തംബറില്‍ പ്രവീണ്‍ എന്നായാള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഗോഗി പൊലീസിന്റെ നോട്ടപ്പുള്ളിയായി. അതേവര്‍ഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ശ്രദ്ധാനന്ദ കോളേജിലെ തെരെഞ്ഞടുപ്പില്‍ സന്ദീപ്, രവീന്ദര്‍ എന്നീ രണ്ട് പേരെ വെടിവെച്ചു കൊന്നു. ഈ കേസില്‍ 2011 ഒക്ടോബറില്‍ ഗോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജയില്‍ മോചിതനായ ശേഷം സംഘത്തെ വിപുലീകരിച്ച് കൂടുതല്‍ അക്രമപദ്ധതികള്‍ ആവിഷ്‌കരിക്കുകയും അത് വഴി പണം സമ്പാദിക്കുകയും ചെയ്തു.

ഹരിയാനയിലെ നാടന്‍പാട്ട് കലാകാരന്‍ ഹര്‍ഷിദ ദാഹിയയെയും അധ്യാപകന്‍ ദീപക്കിനെയും കൊലപ്പെടുത്തിയതും ഗോഗിയും സംഘവുമാണ്. 2016ല്‍ പാനിപത്ത് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതിയിലേക്ക് കൊണ്ടുപോകും വഴി കസ്റ്റഡിയില്‍നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഡല്‍ഹി പൊലീസിന്റെ പ്രത്യേകസംഘം ഗോഗിയെയും കൂട്ടാളിയെയും പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only