👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടന്‍ വിപണികളില്‍ എത്തും
(VISION NEWS 01 സെപ്റ്റംബർ 2021)

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകളായ മോട്ടോ ഇ20, മോട്ടോ ഇ30 എന്നിവ ഉടന്‍ വിപണികളില്‍ എത്തും. ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് 10,000 രൂപയില്‍ കൂടുതല്‍ വില ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട് . ഏത് പ്രോസാസറാണ് ഈ സ്മാര്‍ട്ട്ഫോണിന് കരുത്തേകുന്നതെന്ന് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
2 ജിബി റാമും 32 ജിബി ഇ സ്റ്റോറേജും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ എക്സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷനുമായി പ്രോസസറിനെ സപ്പോര്‍ട്ട് ചെയ്യും. മോട്ടോ ഇ20 ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. ഈ സ്മാര്‍ട്ട്‌ഫോണില്‍ 4000 എംഎഎച്ച്‌ ബാറ്ററി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only