👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

02 സെപ്റ്റംബർ 2021

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ 2021-22 വാർഷിക പദ്ധതി:വനിതകൾക്ക്‌ പോത്തുകുട്ടി വിതരണം ചെയ്തു.
(VISION NEWS 02 സെപ്റ്റംബർ 2021)


ഓമശ്ശേരി:2021-22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി വനിതകൾക്ക്‌ പോത്ത്‌ കുട്ടി വിതരണ പദ്ധതി നടപ്പിലാക്കി.ഓമശ്ശേരി പഞ്ചായത്തിൽ നിന്നും  തെരഞ്ഞെടുക്കപ്പെട്ട 80 വനിതകൾക്കാണ് പോത്തുകുട്ടിയെ നൽകുന്നത്.50% സബ്‌സിഡി നിരക്കിൽ നൽകുന്ന പോത്തുകുട്ടികൾക്ക്‌ ഒരു വർഷത്തെ ഇൻഷൂർ പരിരക്ഷയും ഉണ്ടായിരിക്കും.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പോത്ത്‌ കുട്ടിയുടെ വിതരണോൽഘാടനം നിർവ്വഹിച്ചു.ചടങ്ങിൽ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.വെറ്റിറനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്ത്‌ മെമ്പർമാരായ കെ.ആനന്ദ കൃഷ്ണൻ,കെ.കരുണാകരൻ മാസ്റ്റർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only