29/09/2021

21 കോടി വില പറഞ്ഞ ‘സുൽത്താൻ’; ഭീമൻ പോത്ത് ഓർമയായി: വീഡിയോ
(VISION NEWS 29/09/2021)


 

ഹരിയാന: സമൂഹമാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന ആജാനബാഹുവായ സുല്‍ത്താനെന്ന പോത്ത് കുഴഞ്ഞുവീണു ദാരുണാന്ത്യം. 21 കോടി രൂപ വിലമതിപ്പുള്ള പോത്ത് എന്നതാണ് സുല്‍ത്താനെ വാര്‍ത്തകളിലെ താരമാക്കി മാറ്റിയത്. സുല്‍ത്താന്‍ ജോട്ടെ എന്നായിരുന്നു മുഴുവന്‍ പേര്. ഹൃദയാഘാതം മൂലമാണ് സുല്‍ത്താന്റെ അപ്രതീക്ഷിത അന്ത്യമെന്നാണ് വിവരം.അതിന്റെ അസാധാരണമായ വില കാരണമാണ് സുല്‍ത്താന്‍ ജോട്ടെ ശ്രദ്ധിക്കപ്പെട്ടത്. 21 കോടി രൂപയായിരുന്നു വില.

2013 ല്‍ അഖിലേന്ത്യാ അനിമല്‍ ബ്യൂട്ടി മത്സരത്തില്‍ ഹരിയാന സൂപ്പര്‍ ബുള്‍ ജജ്ജാര്‍, കര്‍ണാല്‍, ഹിസാര്‍ എന്നീ പുരസ്‌ക്കാരങ്ങളും സുല്‍ത്താന്‍ ജോട്ടെയ്ക്ക് ലഭിച്ചു. സുല്‍ത്താന് 6 അടി നീളവും ഒരു ടണ്‍ ഭാരവുമുണ്ടെന്ന് ഉടമ നരേഷ് പറഞ്ഞു. സുല്‍ത്താന്‍ ദിവസവും 10 ലിറ്റര്‍ പാലും 20 കിലോ കാരറ്റും 10 കിലോ പച്ചിലയും 12 കിലോ വൈക്കോലും കഴിച്ചു. വൈകുന്നേരങ്ങളില്‍ വീര്യം കുറഞ്ഞ മദ്യവും വീഞ്ഞുമൊക്കെ കുടിക്കുന്നതും സുല്‍ത്താന്റെ സവിശേഷതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only