👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

23 സെപ്റ്റംബർ 2021

പ്ലസ്​ വണ്‍ പ്രവേശനം ഇന്നുമുതല്‍​; ലിസ്​റ്റില്‍ 2,18,413 പേർ
(VISION NEWS 23 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് പ്ലസ് വൺ വിദ്യാർഥികളുടെ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശനം. രാവിലെ ഒൻപത് മുതൽ ഒക്ടോബർ ഒന്ന് വരെയാണ് പ്രവേശന നടപടികൾ നടക്കുക. കർശനമായ കൊവിഡ് മാനദണ്ഡം പാലിച്ച് വേണം പ്രവേശന നടപടികൾ എന്ന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചിട്ടുണ്ട്.

അതേസമയം,ആദ്യഘട്ട അലോട്ട്മെന്‍റ് പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. 4,65,219 പേരാണ് അപേക്ഷിച്ചത്. 2,71,136 മെറിറ്റ് സീറ്റിൽ 2,18,418 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി കൂടുതൽ സീറ്റുകൾ ഇത്തവണ പ്ലസ് വണ്ണിന് വർധിപ്പിച്ചിരുന്നു. പുതിയ ബാച്ച് അനുവദിക്കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് സർക്കാർ വിലയിരുത്തൽ.

കൊവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാർഥിയുടെ പ്രവേശന നടപടികൾപൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയർ സെക്കൻഡറി പ്രവേശനം ഒക്‌ടോബർ ഒന്നിനും അവസാനിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only