👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 സെപ്റ്റംബർ 2021

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി പിന്നിട്ടു
(VISION NEWS 04 സെപ്റ്റംബർ 2021)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിരണ്ട് കോടി അഞ്ച് ലക്ഷം കടന്നു. 45.66 ലക്ഷത്തിലധികം പേർ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 19,70,86,723 ആയി. നിലവിൽ 18,938,852 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,59,540 പുതിയ കേസുകൾ ലോകമാകെ റിപ്പോർട്ട് ചെയ്‌തു. 9789 മരണങ്ങളും.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് ഇപ്പോഴും ലോകത്ത് ഒന്നാം സ്ഥാനത്ത്. ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി ഏഴ് ലക്ഷം കടന്നു.6.64 ലക്ഷം പേർ മരിച്ചു. 3.12 കോടി ആളുകൾ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only