07 സെപ്റ്റംബർ 2021

ലോകത്ത് 22.19 കോടി കൊവിഡ് ബാധിതർ; 45.88 ലക്ഷം മരണം
(VISION NEWS 07 സെപ്റ്റംബർ 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി 19 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4 ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

അമേരിക്കയിൽ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. 24 മണിക്കൂറിനിടെ നാൽപതിനായിരത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 6.66 ലക്ഷം പേർ മരിച്ചു.മൂന്ന് കോടി പതിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 39,948 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 4.40 ലക്ഷം പേർ മരിച്ചു.നാല് ലക്ഷത്തോളം പേരാണ് നിലവിൽ ചികിത്സയിലുള്ളത്.മൂന്ന് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only