10 സെപ്റ്റംബർ 2021

ലോകത്ത് 22.39 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നു
(VISION NEWS 10 സെപ്റ്റംബർ 2021)




ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി 39 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,619,829 ആയി ഉയർന്നു. നിലവിൽ 18,792,244 പേരാണ് ചികിത്സയിലുള്ളത്.

കൊവിഡ് രോഗികൾ കൂടുതലുള്ളത് അമേരിക്കയിലാണ്. 41,561,156 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. 674,547 ലക്ഷം പേരാണ് യുഎസിൽ മരണമടഞ്ഞത്. മരണസംഖ്യയിൽ തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 585,205 ലക്ഷം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 264 പേരാണ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 442,046 ലക്ഷമായി ഉയർന്നു. രാജ്യത്ത് 33,163,004 രോഗബാധിതരാണ് ഉള്ളത്. 32,321,283പേർ രോഗമുക്തി നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only