07 സെപ്റ്റംബർ 2021

ഹെയ്തിയി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 2248 ആയി
(VISION NEWS 07 സെപ്റ്റംബർ 2021)ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2248 ആയി ഉയര്‍ന്നു. രക്ഷാദൗത്യത്തിന് ശേഷം തിങ്കളാഴ്ചയാണ് ആഭ്യന്തര സുരക്ഷാസേന കണക്കുകള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 14ന് ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 2248 പേരാണ് മരിച്ചത്. 12763 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്ര ബാധിത മേഖലകളില്‍ നിന്നായി പേരെ 329 ഇനിയും കണ്ടെത്താനുണ്ട്. 7.2തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉഷ്ണമേഖലാ കൊടുങ്കാറ്റും ഹെയ്തിയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. രാജ്യത്ത് ഇരുപത്തിഅയ്യായിരത്തോളം ആളുകള്‍ ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാകാതെ ക്യാമ്പുകളില്‍ കഴിയുകയാണ്. ദുരന്തത്തില്‍ 53000 വീടുകള്‍ പൂര്‍ണമായും 83000 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only