10 സെപ്റ്റംബർ 2021

പ്ലസ് വണ്‍ പ്രവേശനം; ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന്
(VISION NEWS 10 സെപ്റ്റംബർ 2021)
രണ്ടാം വർഷ പ്ലസ് ടു വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഈടാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം അലോട്ട്‌മെന്റ സെപ്തംബര്‍ 22ന് നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ട്രയല്‍ സെപ്തംബര്‍ 13 നും നടക്കുമെന്നും ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ അവസരം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ സംസ്ഥാനത്ത് കൃത്യമായി നടത്തി. പ്രാക്ടിക്കല്‍ പരീക്ഷയും വിജയകരമായി നടത്തിയെന്നും ഓണ്‍ലൈന്‍ പഠനത്തില്‍ പരമാവധി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമായ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഇന്റര്‍നെറ്റും വൈദ്യുതി എത്താത്ത പ്രശ്‌നം ഇനിയും പരിഹരിക്കേണ്ടതുണ്ട്. അത് വേഗത്തില്‍ പരിഹരിക്കുകയാണെന്നും 3 മാസം കൊണ്ട് പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only