03 സെപ്റ്റംബർ 2021

23000 ഇന്റർനാഷണൽ റൺസ്! സച്ചിന്റെ റെക്കോർഡ് മറികടന്ന് വിരാട് കോലി
(VISION NEWS 03 സെപ്റ്റംബർ 2021)
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ഏറ്റവും വേഗത്തിൽ 23000 ഇന്റർനാഷണൽ റൺസ് തികക്കുന്ന താരം എന്ന നേട്ടമാണ് കോലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അർദ്ധ സെഞ്ച്വറി നേടിയാണ് വിരാട് കോലി ഈ നേട്ടത്തിന് അർഹനായത്. തന്റെ 490മത്തെ ഇന്നിം​ഗ്സിലാണ് കോലിയുടെ ഈ നേട്ടം.

522 ഇന്നിം​ഗ്സുകളിൽ നിന്ന് സച്ചിൻ ടെണ്ടുൽക്കർ നേടിയത് 23000 റൺസ് ആയിരുന്നു. 23000 റൺസ് നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാനാണ് വിരാട് കോലി. റിക്കി പോണ്ടിങ്, കല്ലിസ്, സംഗക്കാര, രാഹുൽ ദ്രാവിഡ്, ജയവർധനെ എന്നിവരാണ് 23000 റൺസ് തികച്ച മാറ്റ് താരങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only