👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

രാജ്യത്ത് 24 മണിക്കൂറിനിടെ 41,965 പേർക്ക് കൊവിഡ്, 460 മരണം
(VISION NEWS 01 സെപ്റ്റംബർ 2021)

രാജ്യത്ത് ഇന്നലെ 41,965 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 30,203 പേരും കേരളത്തിലാണ്. ശേഷിക്കുന്ന 11,762 പേരാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ രോഗികളെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 460 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 4,39,020 ആയി ഉയര്‍ന്നു. 3,78,181 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. 

പുതുതായി 41,965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,28,10,845 ആയി. ഇന്നലെ 33,964 ആളുകളാണ് രോഗമുക്തി നേടിയത്. ഇതോടെ ആരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,19,93,644 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,33,18,718 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഇതോടെ രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 65,41,13,508 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only