14 സെപ്റ്റംബർ 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് വൈറ്റ്ഹൗസിൽ
(VISION NEWS 14 സെപ്റ്റംബർ 2021)

 പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് വൈറ്റ്ഹൗസിൽ ബൈഡനുമായി ചർച്ച നടത്തും. ജപ്പാൻ ഓസ്ട്രേലിയ പ്രധാനമന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡന്‍റായി ജോ ബൈഡൻ ചുമതലയേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. പ്രധാനമന്ത്രിയുടെ അമേരിക്കൻ പര്യടനത്തിൽ അഫ്ഗാന്‍ വിഷയം, ചൈനയുമായുള്ള പ്രശ്നങ്ങള്‍, എന്നിവ അജണ്ടയിലുണ്ടാകുമെന്ന് പറയപ്പെടുന്നു. അതേസമയം പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശവുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. താലിബാനെ പാക്കിസ്ഥാൻ പിന്തുണയ്ക്കരുതെന്നും അന്താരാഷ്ട്ര സമൂഹത്തിനൊപ്പം പാക്കിസ്ഥാൻ നിൽക്കണമെന്നും അമേരിക്ക വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only