20/09/2021

കുറഞ്ഞവില..! അമ്പരപ്പിക്കുന്ന ഫീച്ചറുകൾ, വിപണി കീഴടക്കാൻ റിയൽമീ സി25
(VISION NEWS 20/09/2021)
ബജറ്റ് ഫോണുകൾ പുറത്തിറക്കി വിപണി കീഴടക്കിയ കമ്പനിയാണ് റിയൽമീ. ഏറ്റവും പുതിയ മോഡലായ സി25 വൈ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 50 മെഗാപിക്‌സല്‍ ക്യാമറയുമായി വരുന്ന ആദ്യത്തെ സി-സീരീസ്-ഒരുപക്ഷേ ആദ്യത്തെ ലോ-എന്‍ഡ് ഫോണ്‍ ആണ് സി25 വൈ. 4 ജിബി റാമും 64 ജിബി സ്റ്റോറേജ് വേരിയന്റിനും റിയല്‍മീസി 25 വൈയ്ക്ക് 10,999 രൂപയും 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയുമാണ് വില. ഗ്ലേസിയര്‍ ബ്ലൂ, മെറ്റല്‍ ഗ്രേ നിറങ്ങളില്‍ ഫോണ്‍ വരുന്നു. റിയല്‍മീസി 25 വൈയുടെ ആദ്യ വില്‍പ്പന സെപ്റ്റംബര്‍ 27 ന് ഫ്ലിപ്പ്കാര്‍ട്ട്, റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, ഓഫ്ലൈന്‍ ചാനലുകളിലൂടെ നടക്കും.

മറ്റ് സവിശേഷതകള്‍ നോക്കാം

റിയല്‍മീ സി25 വൈ 6.5 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയില്‍ 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതത്തില്‍ വരുന്നു. മുകളില്‍ ഒരു വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ ഉണ്ട്, അതിനുള്ളില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുണ്ട്. റിയല്‍മീആര്‍ എഡിഷന്‍ സ്‌കിന്‍ ഉപയോഗിച്ച് ഫോണ്‍ ആന്‍ഡ്രോയിഡ് 11-ല്‍ പ്രവര്‍ത്തിക്കുന്നു. എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി ഫോണിന്റെ പിന്‍ഭാഗത്ത് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. റിയല്‍മീസി25 വൈ പ്രവര്‍ത്തിക്കുന്നത് ഒക്ടാ കോര്‍ യൂണിസോക്ക് ടി610 പ്രോസസറാണ് ഉപയോഗിക്കുന്നത്.

 50 മെഗാപിക്‌സല്‍ ക്യാമറയ്ക്ക് 8160x6144 പിക്‌സല്‍ റെസല്യൂഷനുള്ള വലിയ പിക്‌സല്‍ ഫോട്ടോകള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയും. AI ബ്യൂട്ടി, എച്ച്ഡിആര്‍ മോഡ്, പനോരമിക് വ്യൂ തുടങ്ങിയ സവിശേഷതകളുണ്ട് ഫോണില്‍. പിന്‍ സംവിധാനത്തില്‍ 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 2 മെഗാപിക്‌സല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്യാമറയും ഉണ്ട്. 48 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കാന്‍ കഴിയുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മീസി 25 വൈ ഉപയോഗിക്കുന്നത്. രണ്ട് സിം കാര്‍ഡ് സ്ലോട്ടുകളിലും ഫോണിന് വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, 4 ജി വോള്‍ട്ട് എന്നിവയ്ക്കുള്ള പിന്തുണയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only