👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


19 സെപ്റ്റംബർ 2021

250 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഗുജറാത്തില്‍ ഇറാനിയന്‍ ബോട്ട്
(VISION NEWS 19 സെപ്റ്റംബർ 2021)
ഗുജറാത്ത് തുറമുഖത്ത് 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയൻ ബോട്ട് പിടികൂടി. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യൻ കോസ്റ്റ് ഗാർഡും ചേർന്ന് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ 150 കോടിക്കും 250 കോടിക്കും ഇടയിൽ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്. കഴിഞ്ഞദിവസം ഏഴുഭീകരന്മാർ രാജ്യത്ത് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only