👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


03 സെപ്റ്റംബർ 2021

3 വയസ്സുകാരിയെ കാറിലാക്കി പൊലീസ് താക്കോലൂരിയ സംഭവം; പരാതിയില്ലെന്ന് കുടുംബം
(VISION NEWS 03 സെപ്റ്റംബർ 2021)




തിരുവനന്തപുരം ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി താക്കോലൂരിയെടുത്ത് ഡോര്‍ അടച്ച പൊലീസുദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകാനിടയില്ല. രക്ഷിതാക്കളുടെ മൊഴിയെടുക്കാനെത്തിയ പൊലീസുദ്യോഗസ്ഥരോട് പരാതിയില്ലെന്ന് അറിയിച്ചതോടെ കേസെടുക്കാതെ മടങ്ങി. ഭാവിയില്‍ ബുദ്ധിമുട്ടാവരുത് എന്നത് കൊണ്ടാണ് പരാതി കൊടുക്കാത്തതെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ വിശദീകരണം. ഇതൊടെ പൊലീസ് മൊഴിയെടുത്ത് മടങ്ങി. പരാതിയില്ലാത്തതിനാല്‍ കേസോ മറ്റ് നടപടിയോ ഉണ്ടാകാനും സാധ്യതയില്ല. എന്നാല്‍ ഇത്തരം സംഭവത്തില്‍ ഒരു പരാതിയുടെയും ആവശ്യമില്ലെന്നും പുറത്ത് വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്നുമാണ് നിയമവിദഗ്ധര്‍ പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only