10 സെപ്റ്റംബർ 2021

സെപ്തംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകും; മുഖ്യമന്ത്രി
(VISION NEWS 10 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് സെപ്തംബർ 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി. 2.23 കോടി പേർ ഒരു ഡോസ് വാക്സീൻ കിട്ടിയവരാണ്. 86 ലക്ഷത്തിലേറെ പേർക്ക് രണ്ട് ഡോസ് വാക്സീനും കിട്ടി.

വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സീൻ കയ്യിലുള്ളത് നാളെയോടെ കൊടുത്തുതീർക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ആർടിപിസിആർ വർധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ 80 ശതമാനം പൂർത്തിയാവുകയാണ്. ആർടിപിസിആർ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തിൽ ആന്‍റിജന്‍ നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only