06 സെപ്റ്റംബർ 2021

ഇന്ത്യയിൽ 30 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ് ആപ്പ് ബാന്‍ ചെയ്തു
(VISION NEWS 06 സെപ്റ്റംബർ 2021)

ഇന്ത്യയില്‍ വീണ്ടും വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ ബാന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ .ജൂണ്‍ കൂടാതെ ജൂലൈ മാസങ്ങളില്‍ ഏകദേശം 30 ലക്ഷത്തിനു അടുത്ത് അക്കൗണ്ടുകള്‍ ആണ് ബാന്‍ ചെയ്തിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് .വാട്ട്സ് ആപ്പ് പറഞ്ഞിരിക്കുന്ന ഗൈഡ് ലൈന്‍സ് ഫോള്ളോ ചെയ്യാത്തതിന് തുടര്‍ന്നാണ് ഇത്തരത്തില്‍ അകൗണ്ടുകള്‍ ബാന്‍ ചെയ്തിരിക്കുന്നത് .
2021 ലെ IT നിയമപ്രകാരംമാണ് ഇത്തരത്തില്‍ വാട്ട്സ് ആപ്പ് 3 മില്യണ്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് ഇട്ടിരിക്കുന്നത് .ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവുകളില്‍ ആണ് കൂടുതല്‍ വാട്ട്സ് ആപ്പ് അക്കൗണ്ടുകള്‍ക്ക് പണിവീണിരിക്കുന്നത്.വാട്ട്സ് ആപ്പിലൂടെ ഫേക്ക് മെസേജുകള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും ഇതില്‍ ഉണ്ട് .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only