👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 സെപ്റ്റംബർ 2021

ടെസ്‌ല വൈകാതെ ഇന്ത്യയിലെത്തുമെന്ന് സൂചന ; മോഡൽ 3 യിൽ ടെസ്റ്റ് ഡ്രൈവ് നടത്തി കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ
(VISION NEWS 16 സെപ്റ്റംബർ 2021)
ടെസ്‌ല മോഡൽ 3 യിൽ ടെസ്റ്റ് ഡ്രൈവ് നടത്തി റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയം ഉദ്യോഗസ്ഥൻ. ടെസ്‌ലയുടെ ഇന്ത്യൻ മേധാവിയും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ഗിരിധർ അരമനുമാണ് ടെസ്റ്റ് ഡ്രൈവ് നടത്തിയത്. ടെസ്റ്റ് ഡ്രൈവിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ടെസ്റ്റ് ഡ്രൈവ്.

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ വരുന്നതിനിടയിലാണ് കൂടിക്കാഴ്ച. വിദേശത്ത് നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യുമ്പോൾ നികുതി ഇളവ് കമ്പനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയിൽ ഉത്പാദനം തുടങ്ങിയതിനു ശേഷം മാത്രമേ നികുതിയിളവിനെ കുറിച്ച് ആലോചിക്കാൻ സാധിക്കൂവെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകൾക്ക് 60 മുതൽ 100 ശതമാനം വരെയാണ് നികുതി. ഇത് 40 ശതമാനമാക്കി കുറക്കണമെന്നാണ് കമ്പനിയുടെ ആവശ്യം . എന്നാൽ ടെസ്‌ലക്ക് മാത്രമായി നികുതി ഇളവ് നൽകിയാൽ ഇന്ത്യയിൽ നിക്ഷേപം നടത്തിയ മറ്റു കമ്പനിക്കാരോട് ചെയ്യുന്ന ചതിയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇന്നത്തെ കൂടിക്കാഴ്ച ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന സൂചനകളാണ് നൽകുന്നത്. ഡൽഹി, മുംബൈ, ബംഗ്ലൂരു എന്നിവിടങ്ങളിൽ ടെസ്‌ല ഷോറൂമുകൾ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ട്. മോഡൽ 3 ആയിരിക്കും ടെസ്‌ല ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുക .60 ലക്ഷം രൂപയാണ് ഇന്ത്യയിൽ മോഡൽ 3 യുടെ എക്സ് ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only