👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

താലിബാനോട് പൊരുതി പഞ്ച്ഷീർ: 40ഓളം ഭീകരരെ വധിച്ചു
(VISION NEWS 01 സെപ്റ്റംബർ 2021)
താലിബാന് മുന്നിൽ കീഴടങ്ങാത്ത പഞ്ച്ഷീറിൽ ഭീകരരും അഹ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പ്രതിരോധ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ നാൽപ്പതിൽ അധികം താലിബാൻ ഭീകരരെ വധിച്ചു. ഇരുപതോളം പേരെ ജയിലിൽ തടവിലാക്കുകയും ചെയ്തു. ഇന്നലെ രാത്രി പഞ്ച്ഷീർ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിൽ നിരവധി താലിബാൻ ഭീകരർ കൊല്ലപ്പെട്ടിരുന്നു. യുഎസ് സൈന്യം പിന്മാറി മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണം ഉണ്ടായത്.

പ്രതിരോധ സേനയ്‌ക്ക് നേതൃത്വം നൽകുന്ന അഹ്മദ് മസൂദിന്റെ വക്താവ് ഫഹിം ദഷ്തിയാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. തങ്ങളുടെ പോരാട്ടം പഞ്ച്ഷീറിന് വേണ്ടി മാത്രമല്ലെന്നും എല്ലാ അഫ്ദഗാൻ പൗരനും വേണ്ടിയാണെന്ന് അഹ്മദ് മസൂദും വ്യക്തമാക്കിയിരുന്നു. ഐതിഹാസിക അഫ്ഗാൻ വിമത കമാൻഡർ അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസൂദ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only