👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

42 ലക്ഷം രൂപയുടെ സ്വര്‍ണ പേസ്റ്റുമായി മലയാളി യുവാവ് പിടിയില്‍
(VISION NEWS 29 സെപ്റ്റംബർ 2021)ന്യൂഡല്‍ഹി: സ്വര്‍ണം കടത്താന്‍ പുതിയ വഴികള്‍ തേടുകയാണ് കള്ളക്കടത്തുകാര്‍. സ്വര്‍ണം പേസ്റ്റാക്കി മലാശയത്തില്‍ ഒളിപ്പിച്ചാല്‍ പെട്ടെന്ന് കണ്ടെത്താന്‍ സാദ്ധ്യതയില്ലെന്ന വിലയിരുത്തലിലാണ് കള്ളക്കടത്തുകാര്‍ ഇതും പരീക്ഷിച്ചത്. മലാശയത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശിയാണ് എയര്‍പോര്‍ട്ടില്‍ പിടിയിലായത്.

ഇയാളില്‍ നിന്ന് ഏകദേശം 42 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ പേസ്റ്റ് പിടിച്ചെടുത്തതായി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) അറിയിച്ചു. ഏകദേശം 909.68 ഗ്രാം ഭാരമുള്ള നാല് പാക്കറ്റ് സ്വര്‍ണ്ണ പേസ്റ്റ് ആണ് കണ്ടെടുത്തത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്ന് സി.ഐ.എസ്.എഫ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only