03 സെപ്റ്റംബർ 2021

ഐഡ ചുഴലിക്കാറ്റിന് പിന്നാലെ പ്രളയം; അമേരിക്കയിൽ 45 മരണം
(VISION NEWS 03 സെപ്റ്റംബർ 2021)

അമേരിക്കയിൽ ഐ​ഡ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് 45 മരണം. ന്യൂ​യോ​ർ​ക്കി​ലും ന്യൂ​ജേ​ഴ്‌​സി​യി​ലുമാണ് ഐഡ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത്. എ​ട്ട് പേ​ർ ന്യൂ​യോ​ർ​ക്കി​ൽ മ​രി​ച്ചു. ന്യൂ​ജേ​ഴ്‌​സി​യി​ൽ എ​ട്ട് പേ​ർക്കും പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ സബ​ർ​ബ​ൻ മോ​ണ്ട്‌​ഗോ​മ​റി കൗ​ണ്ടി​യി​ൽ മൂന്ന് പേ​ർക്കും ജീവൻ നഷ്ടമായി. ന്യൂയോർ​ക്ക്, ന്യൂ​ജേ​ഴ്സി സംസ്ഥാനങ്ങളിലെ വി​മാ​ന-​ട്രെ​യി​ൻ സർവീസു​ക​ൾ റദ്ദാക്കി.

സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ജന​ങ്ങ​ൾ വീ​ടു​ക​ളി​ൽ കഴിയണമെന്ന് ന്യൂയോ​ർ​ക് സി​റ്റി മേ​യ​ർ പറ​ഞ്ഞു. തെക്കന്‍ അമേരിക്കയില്‍ കനത്ത നാശനഷ്ടമാണ് ഐഡ സൃഷ്ടിച്ചത്. പിന്നാലെ കാ​റ്റ​ഗ​റി നാ​ലി​ൽ പെ​ട്ട ഐ​ഡ വടക്ക​ൻ മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യാ​ക്കു​ക​യാ​യി​രു​ന്നു. മി​സി​സി​പ്പി, ലൂ​സി​യാ​ന, അ​ല​ബാ​മ, ഫ്ലോ​റി​ഡ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ചുഴലിക്കാ​റ്റ് നാ​ശം​വി​ത​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only