02 സെപ്റ്റംബർ 2021

46 ദിവസങ്ങള്‍ കൊണ്ട്​ വാട്​സ്​ആപ്പ്​ ഇന്ത്യയില്‍ നിരോധിച്ചത്​ 30 ലക്ഷത്തിലധികം അക്കൗണ്ടുകള്‍; കാരണമിതാണ്​...!
(VISION NEWS 02 സെപ്റ്റംബർ 2021)
ജൂണ്‍ 16 മുതല്‍ ജൂലൈ 31 വരെയുള്ള 46 ദിവസ കാലയളവില്‍ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ ഇന്ത്യയില്‍ നിരോധിച്ചത്​ 30 ലക്ഷത്തിലധികം അക്കൗണ്ടുകള്‍.

ആപ്പിലൂടെയുള്ള ഹാനികരമായ പെരുമാറ്റവും സ്​പാമിങ്ങും തടയുന്നതിനാണ്​ നടപടി. ഇന്ത്യയുടെ പുതിയ ​െഎ.ടി നിയമം അനുസരിച്ച്‌​ കമ്ബനി പ്രതിമാസം പുറത്തിറക്കുന്ന സുതാര്യ റിപ്പോര്‍ട്ടിലാണ്​ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്​.
+91 എന്നതില്‍ തുടങ്ങുന്ന ഫോണ്‍ നമ്ബറുകള്‍ വഴിയാണ്​ കമ്ബനി ഇന്ത്യന്‍ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത്​. അനധികൃതമായി ഓട്ടോമേറ്റഡ് അല്ലെങ്കില്‍ ബള്‍ക്ക് മെസേജിങ്​ ഉപയോഗിച്ചതിനാലാണ്​ ഇന്ത്യയിലെ 95 ശതമാനത്തിലധികം അക്കൗണ്ടുകളും വിലക്കുകള്‍ നേരിട്ടതെന്ന്​ വാട്​സ്​ആപ്പ്​ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അത്തരം രീതികള്‍ സ്പാമിലേക്ക് നയിക്കുന്നുവെന്നും അവര്‍ വ്യക്​തമാക്കി. ആഗോളതലത്തില്‍, പ്ലാറ്റ്‌ഫോമില്‍ നിരോധിച്ചിട്ടുള്ള അക്കൗണ്ടുകളുടെ പ്രതിമാസ ശരാശരി ഏകദേശം ഏട്ട്​ ദശലക്ഷമാണ്.
"ദുരുപയോഗം തടയുന്നതില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ്​ മെസേജിങ് സേവനങ്ങളില്‍, ഏറ്റവും മുമ്ബിലാണ്​ വാട്ട്‌സ്‌ആപ്പ്. വര്‍ഷങ്ങളായി ഞങ്ങളുടെ ഉപയോക്താക്കളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനായി നമ്മള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മറ്റ് ആര്‍ട്ട് ടെക്നോളജി, ഡാറ്റാ ശാസ്ത്രജ്ഞര്‍, വിദഗ്ദ്ധര്‍, എന്നിവയില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നുണ്ട്​, "-വാട്ട്‌സ്‌ആപ്പ് വക്താവ് പറഞ്ഞു.

"ഞങ്ങള്‍ പ്രതിരോധത്തിലാണ്​ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​, കാരണം, ദോഷകരമായ എന്തെങ്കിലും സംഭവിച്ചതിനുശേഷം അത് കണ്ടെത്തുന്നതിനേക്കാള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് ആദ്യം തന്നെ തടയുന്നതാണ് നല്ലതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,"
ഒരു അക്കൗണ്ടിൻ്റെ ലൈഫ്​ സൈക്കിളിലെ മൂന്ന് ഘട്ടങ്ങളിലായാണ്​ ദുരുപയോഗം കണ്ടെത്തല്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത്​. വാട്​സ്​ആപ്പ്​ രജിസ്ട്രേഷന്‍ സമയത്തും സന്ദേശം അയക്കുമ്പോളും യൂസര്‍മാരുടെ റിപ്പോര്‍ട്ടുകളുടെയും ബ്ലോക്കുകളുടെയും രൂപത്തില്‍ ലഭിക്കുന്ന നെഗറ്റീവ് ഫീഡ്‌ബാക്കിനോടുള്ള പ്രതികരണമായും അത്​ പ്രവര്‍ത്തിക്കുമെന്നും വാട്​സ്​ആപ്പ്​ മുന്നറിയിപ്പ്​ നല്‍കുന്നു. പുതിയ  ഐ.ടി നിയമപ്രകാരം വാട്​സ്​ആപ്പ്​ പുറത്തുവിടുന്ന രണ്ടാമത്തെ സുതാര്യ റിപ്പോര്‍ട്ടാണിത്​.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only