13 സെപ്റ്റംബർ 2021

കേരളത്തിൽ നിന്നെത്തുന്നവർക്ക്​ ഗോവയിൽ 5 ദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ
(VISION NEWS 13 സെപ്റ്റംബർ 2021)
കൊവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നെത്തുന്നവർക്ക്​ അഞ്ചുദിവസത്തെ നിർബന്ധിത ക്വാറന്‍റീൻ ഏർപ്പെടുത്തി ഗോവ. വിദ്യാർഥികൾക്കും ജോലി ആവശ്യങ്ങൾക്ക്​ എത്തുന്നവർക്കും​ നിരീക്ഷണം ബാധകമാകും. ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ സംസ്​ഥാനത്ത്​ ഏർപ്പെടുത്തിയ കർഫ്യൂ സെപ്​റ്റംബർ 20 വരെ നീട്ടിയിട്ടുണ്ട്. തീരപ്രദേശത്ത്​ കാസിനോകളുടെ ഉൾപ്പെടെ പ്രവർത്തനങ്ങൾക്കും നിരോധനം നീട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only