👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 സെപ്റ്റംബർ 2021

അഞ്ച് സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; ക്ലാസിൽ 50 % വിദ്യാർഥികൾ
(VISION NEWS 01 സെപ്റ്റംബർ 2021)

കൊവിഡ് കേസുകൾ കുറഞ്ഞ അഞ്ച് സംസ്ഥാനങ്ങളിൽ വിദ്യാലയങ്ങൾ തുറന്നു. ഡൽഹി, തമിഴ്നാട്, അസം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിച്ചത്. ഡൽഹിയിലും തമിഴ്നാട്ടിലും 9 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് ക്ലാസ് തുടങ്ങിയത്. 17 മാസങ്ങൾക്കു ശേഷമാണ് സ്കൂള്‍ തുറക്കുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്ലാസുകൾ. 

ഒന്നരവർഷത്തോളം നീണ്ട ഓൺലൈൻ ക്ലാസ് പഠനം അവസാനിപ്പിച്ചാണ് കുട്ടികൾ ഇന്ന് നേരിട്ട് സ്കൂളിൽ എത്തിയിരിക്കുന്നത്. നിർബന്ധിത തെർമൽ സ്ക്രീനിംഗ്, ഉച്ചഭക്ഷണത്തിന് പ്രത്യേക സജ്ജീകരണം, കുട്ടികളെ ഇടവിട്ട സീറ്റുകളിൽ ഇരുത്തണം, ഒരു ക്ലാസ് മുറിയിൽ 50% മാത്രം കസേരകൾ, ഐസൊലേഷൻ റൂം സൗകര്യം എന്നിവയാണ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള പ്രധാന പൊതു നിർദേശങ്ങൾ. രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു പല സംസ്ഥാനങ്ങളിലും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സ്കൂൾ പ്രവേശന കവാടത്തി​ൽ തി​രക്കൊഴി​വാക്കണം. രാവി​ലെത്തെയും വൈകിട്ടത്തെയും ഷി​ഫ്റ്റുകൾ തമ്മി​ൽ ഒരു മണി​ക്കൂർ എങ്കി​ലും സമയവ്യത്യാസം വേണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only