👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 സെപ്റ്റംബർ 2021

പോരാട്ടം തുടർന്ന് പഞ്ച്ഷീർ; കൊന്നൊടുക്കിയത് 600 ഭീകരരെ; 1000ത്തോളം പേർ തടവിൽ
(VISION NEWS 05 സെപ്റ്റംബർ 2021)
പഞ്ച്ഷീരിലെ പ്രതിരോധ സേനയ്‌ക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ താലിബാൻ. ഇതുവരെ 600 ഓളം ഭീകരരെ വടക്കൻ സഖ്യം കൊന്നൊടുക്കി എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 1000 ത്തോളം ഭീകരരെ പിടികൂടിയതായും സഖ്യം അവകാശപ്പെടുന്നു. എന്നാൽ താലിബാൻ ഇതിൽ പ്രതികരിച്ചിട്ടില്ല. കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവത നിരകളായ പഞ്ച്ഷിർ താഴ്‌വര താലിബാൻ ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെയും അഹമ്മദ് മസൂദിന്റെയും നേതൃത്വത്തിലുള്ള വടക്കൻ സഖ്യം പ്രദേശത്തേക്ക് പ്രവേശിക്കുന്ന ഭീകരരെ ശക്തമായാണ് നേരിടുന്നത്. താലിബാന് മുന്നിൽ ഒരിക്കലും കീഴടങ്ങില്ല എന്ന നിലപാടോടെയാണ് അവർ മുന്നോട്ട് പോകുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only