04 സെപ്റ്റംബർ 2021

സംസ്ഥാനത്ത് മൊത്തം ജനസംഖ്യയുടെ 60.94% ആളുകൾ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു; മുഖ്യമന്ത്രി
(VISION NEWS 04 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് മൊത്തം ജനസംഖ്യയുടെ 60.94 % ആളുകളും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 2 കോടി 15 ലക്ഷം ആളുകൾക്ക് ആദ്യ ഡോസ് നൽകി കഴിഞ്ഞതായും 79 ലക്ഷം ആളുകൾക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകിയതായും മുഖ്യമന്തി പറഞ്ഞു. സംസ്ഥാനത്ത് ആവശ്യത്തിനുള്ള വാക്‌സിൻ ഉണ്ടെന്നും ആവശ്യം അനുസരിച്ച കേന്ദ്രം വാക്‌സിനുകൾ എത്തിക്കുന്നുണ്ടെന്നും 9 ലക്ഷത്തിലധികം വാക്‌സിൻ നാളെ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only