👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 സെപ്റ്റംബർ 2021

65 മണിക്കൂറിൽ മോദി നടത്തിയത് 24 മീറ്റിങ്ങുകള്‍
(VISION NEWS 26 സെപ്റ്റംബർ 2021)
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ ചെലവഴിച്ച 65 മണിക്കൂറിനുള്ളിൽ നടത്തിയത് 24 മീറ്റിംഗുകൾ എന്ന് റിപ്പോർട്ട്. അമേരിക്കയിൽ നടന്ന ഇരുപത് കൂടിക്കാഴ്ചകളും വിമാനത്തിൽ വെച്ചുനടന്ന നാല് നീണ്ട കൂടിക്കാഴ്ചകളും ഉൾപ്പടെ സന്ദർശനത്തിലുടനീളം 24 മീറ്റിംഗുകളാണ് പ്രധാനമന്ത്രി അമേരിക്കൻ പര്യടനത്തിനിടെ നടത്തിയത്. അമേരിക്കയിലേക്ക് പോകുമ്പോൾ വിദേശകാര്യ വിദഗ്ദരുമായി മോദി രണ്ട് കൂടിക്കാഴ്ചകൾ വിമാനത്തിനുള്ളിൽ നടത്തിയിരുന്നു. അമേരിക്കയിൽ എത്തിയ ഉടനെ വാഷിംഗ്ടൺ ഡിസിയിലെ ഹോട്ടലിൽ മൂന്ന് കൂടിക്കാഴ്ചകൾ നടന്നു.

പിറ്റേന്ന് ആഗോള കമ്പനികളുടെ സിഇഒമാരുമായി പ്രധാനമന്ത്രി അഞ്ച് വ്യത്യസ്ത കൂടിക്കാഴ്ചകൾ നടത്തി. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിഡെ സുഗാ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴചകൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ടീമിനൊപ്പം മൂന്ന് ആഭ്യന്തര കൂടിക്കാഴ്ചകളും നടത്തിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only