👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 സെപ്റ്റംബർ 2021

പറവൂരില്‍ പട്ടിയെയും 7 കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു; കുഞ്ഞുങ്ങളെല്ലാം ചത്തു
(VISION NEWS 06 സെപ്റ്റംബർ 2021)
കൊച്ചി: പറവൂർ മാഞ്ഞാലിയിൽ പട്ടിയെയും ഏഴ് കുഞ്ഞുങ്ങളെയും ജീവനോടെ കത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഏഴ് പട്ടിക്കുഞ്ഞുങ്ങളും ചത്തു. പരിക്കേറ്റ തള്ളപ്പട്ടിയെ മൃഗസംരക്ഷണ പ്രവർത്തകർ ഏറ്റെടുത്ത് ചികിത്സ ഉറപ്പാക്കി.

മാഞ്ഞാലിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പട്ടിക്കുഞ്ഞുങ്ങളെ ജീവനോടെ തീയിട്ടത്. രണ്ട് സ്ത്രീകളാണ് ഇത് ചെയ്തതെന്നാണ് പ്രാഥമികവിവരം. ഇതിന്റെ ചില വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

പൊള്ളലേറ്റ തള്ളപ്പട്ടി തീയിൽനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പട്ടിയെ ശ്രദ്ധയിൽപ്പെട്ട മറ്റൊരു സ്ത്രീ ദയ എന്ന മൃഗസംരക്ഷണ സംഘടനയെ വിവരമറിയിക്കുകയും ഇവർ പട്ടിയെ മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനാണ് മൃഗസംരക്ഷണ പ്രവർത്തകരുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only