07 സെപ്റ്റംബർ 2021

മെഗാസ്റ്റാർ മമ്മൂട്ടി @ 70
(VISION NEWS 07 സെപ്റ്റംബർ 2021)
അഞ്ച് പതിറ്റാണ്ടുകളിലേറെയായി മലയാള സിനിമാ രംഗം അടക്കിവാഴുന്ന മുഹമ്മദ് കുട്ടി പാനപറമ്പിൽ ഇസ്മായീൽ എന്ന മമ്മൂട്ടിക്ക് ഇന്ന് എഴുപത് വയസ്സ്. ഇന്നും പ്രായത്തെ വെല്ലുന്ന കഥാപാത്രങ്ങളുമായി മമ്മൂട്ടി മലയാള സിനിമയുടെ ഭാഗമായി നിൽക്കുന്നു. നിരവധി യുവതാരങ്ങൾ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നിട്ടും തന്റെ മെഗാസ്റ്റാർ പട്ടം ഇന്നും ഒരു കേടും കൂടാതെ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമാണ്.


മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ താരം. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ പത്മശ്രീ നൽകി ആദരിച്ചു. 2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

1971 ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബർമതി, ദേവലോകം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാൻ ഒൻപത് വർഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വർഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയർന്നു. പിന്നീടൊരിക്കലും അദ്ദേഹത്തിന് തന്റെ സിനിമ ജീവിതത്തിൽ തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല ഒരു പറ്റം നല്ല സിനിമകളുമായി അദ്ദേഹം മലയാളികളെ ത്രസിപ്പിച്ചുകൊണ്ടേ ഇരുന്നു. ഇന്നും മികച്ച ചിത്രങ്ങളുമായി അദ്ദേഹം എതിരാളികളില്ലതെ മലയാള സിനിമാ രംഗത് തന്റെ ജൈത്രയാത്ര തുടരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only