07 സെപ്റ്റംബർ 2021

പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്ന് 75 പവൻ തട്ടിയെടുത്തു; അമ്മയും മകനും അറസ്റ്റിൽ
(VISION NEWS 07 സെപ്റ്റംബർ 2021)
സമൂഹ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ച് പത്താം ക്ലാസ് വിദ്യാർഥിനിയിൽ നിന്നും 75 പവൻ തട്ടിയെടുത്ത കേസിൽ അമ്മയും മകനും പിടിയിലായി. മണമ്പൂർ കവലയൂർ എൻ എസ് ലാൻഡിൽ ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരാണ് അറസ്റ്റിലായത്. ആറ്റിങ്ങൽ സ്വദേശിനിയായ പതിനഞ്ചുകാരിയാണ് തട്ടിപ്പിനിരയായത്. ഷിബിൻ രണ്ട് വർഷം മുൻപാണ് പെൺകുട്ടിയുമായി പരിചയത്തിലായത്. സാമ്പത്തിക ബാധ്യതകൾ വിവരിച്ച് ഷിബിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി കാര്യങ്ങൾ തിരക്കി. വീട്ടിൽ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്ന് പെൺകുട്ടിയിൽ നിന്നു മനസ്സിലാക്കിയ ഷിബിൻ അത് ആവശ്യപ്പെട്ടു. അലമാരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന സ്വർണം പെൺകുട്ടി എത്തിച്ചു കൊടുക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only