30/09/2021

താമരശ്ശേരി രൂപതാംഗമായ റവ. ഫാ. ജോൺ മണലിൽ (78) നിര്യാതനായി.
(VISION NEWS 30/09/2021)റവ. ഫാ. ജോൺ മണലിൽ (78) ജനനം : 01.06.1943 പൗരോഹിത്യം : 20.12.1968 മരണം : 30.09.2021

ചങ്ങനാശ്ശേരി അതിരൂപതയിലെ മുട്ടാർ ഇടവ കയിൽ 1943 ജൂൺ 01-ാം തീയതി ദേവസ്യ - ക്ലാരമ്മ ദമ്പതിക ളുടെ മകനായി ജനിച്ച ജോണച്ചൻ മുട്ടാറിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. തുടർന്ന് തലശ്ശേരി അതിരൂപതയിൽ ചേർന്ന് കുന്നോത്ത് സെന്റ് ജോസഫ്സ് സെമിനാരിയിലും ആലുവ, സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാ രിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കി. 1968 ഡിസംബർ 20-ാം തീയതി ആലുവ, സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ വെച്ച് തലശ്ശേരി രൂപതാമെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 1968 ഡിസംബർ 21ന് മുട്ടാർ ഇടവകയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. മാനന്തവാടി രൂപതയിലെ മണിമൂളി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി സേവനമാ രംഭിച്ച ജോണച്ചൻ മാനന്തവാടി രൂപതയിലെ പാലങ്കര ഇടവകയിലും താമരശ്ശേരി രൂപതയിലെ ഈരൂട്, മാവൂർ, പയ്യനാട്, കുമംകുളം, മഞ്ചേരി, മരഞ്ചാട്ടി, കുട്ടിപ്പാറ, കുളിരാമുട്ടി, വാലില്ലാപ്പുഴ, ചുണ്ടത്തുംപൊയിൽ, കുപ്പായക്കോട്, പടത്തുകടവ്, കല്ലുരുട്ടി തുടങ്ങിയ ഇടവകകളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഞ്ചേരി, കുമംകുളം എന്നീ ഇടവകകളുടെ സ്ഥാപനത്തിന് മുൻകൈയെടുത്തതും ദൈവാലയ നിർമ്മാണം നടത്തിയതും അച്ചനായിരുന്നു.

2014 മെയ് 11-ാം തീയതി മുതൽ കോഴിക്കോട് മേരിക്കുന്നിലുള്ള ഗുഡ്ഷെപ്പേർഡ് വൈദിക വിശ്രമ മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചു വരവെ, 2021 സെപ്റ്റംബർ 22 ന് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂർച്ഛിച്ചതിനാൽ മേരിക്കുന്ന് നിർമ്മലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. 2021 സെപ്റ്റംബർ 30ന് (വ്യാഴാഴ്ച പുലർച്ചെ 4.15ന് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (30.09.2021, വ്യാഴാഴ്ച) വൈകുന്നേരം 5.00 ന് ഈരൂട് സെന്റ് ജോസഫ്സ് ദൈവാലയ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്നതാണ്. പൊതുദർശനം ഉണ്ടായിരിക്കുന്നതല്ല.

സഹോദരങ്ങൾ : മാത്യു മണലിൽ (മുട്ടാർ), ലില്ലമ്മ കാപ്പിൽ കോയിപ്പിള്ളി (ആലപ്പുഴ), മേരിക്കുട്ടി അതിരമ്പുഴതെക്കേടം (ദുബായ്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only