01 സെപ്റ്റംബർ 2021

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനം; കഴിഞ്ഞ മാസം തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്
(VISION NEWS 01 സെപ്റ്റംബർ 2021)
കൊവിഡ് വ്യാപനം കാരണം ഓഗസ്റ്റിൽ തൊഴിൽ നഷ്ടമായത് പത്തു ലക്ഷം പേർക്ക്. കമ്പനികൾ തൊഴിൽ റിക്രൂട്ട്‌മെൻറ് കുറച്ചതോടെ ഓഗസ്റ്റിൽ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 8.32 ശതമാനമായി കൂടി. നാലു മാസത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയുണ്ടായിരുന്ന ജൂലൈയിൽ 6.95 ശതമാനമായിരുന്നത് വീണ്ടും വർധിക്കുകയായിരുന്നു. ഗവേഷണ സ്ഥാപനമായ സെൻറർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എകണോമി പ്രൈവറ്റ് ലിമിറ്റഡാണ് കണക്കുകൾ പുറത്തുവിട്ടത്. ഏപ്രിലിൽ ആരംഭിച്ച രണ്ടാം കൊവിഡ് തരംഗത്തിൽ 70 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only