👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

യുഎഇയില്‍ ഇന്ന് സ്ഥിരീകരിച്ചത് 985 കേസുകള്‍; 1526 പേര്‍ക്ക് രോഗമുക്തി
(VISION NEWS 01 സെപ്റ്റംബർ 2021)
യുഎഇയില്‍ ഇന്ന് 985 പുതിയ കോവിഡ് കേസുകള്‍. 1526 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.

719,355 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 7,06,644 പേര്‍ രോഗമുക്തി നേടി. 2036 പേര്‍ കൊവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 10,668 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 2,59,569 പരിശോധനകളാണ് യുഎഇയില്‍ നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only